സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.
മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്.
രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടി ഷംന കാസിം. ഒമ്പത് മാസത്തെ തന്റെ പ്രെഗ്‌നന്‍സി യാത്രയെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പാണ് ഷംന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുന്നത്. 9 മാസത്തെ മനോഹരമായ ഒരു യാത്ര. എന്റെ രണ്ട് ഉമ്മമാര്‍ എന്നെ സ്‌നേഹത്തോടെയും കരുതലോടെയും ഒരുക്കിയപ്പോള്‍ ഉണ്ടായ ആ ശുദ്ധമായ സന്തോഷത്തിന്റെ നിമിഷം… അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ എനിക്ക് കഴിയില്ല. പ്രസവദിനം അടുത്തു വരികയാണ്… ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുക. സുരക്ഷിതമായ പ്രസവവും ആരോഗ്യമുള്ളൊരു കുഞ്ഞിനെയും നല്‍കി അല്ലാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പുതിയ ജീവിതം… പുതിയൊരു അനുഗ്രഹം… ഒരു മനോഹരമായ തുടക്കം,’ ഷംനയുടെ വാക്കുകളിങ്ങനെ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…
ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ചെന്നൈ: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍…