Categories: latest news

സാരി വില്‍പ്പനയില്‍ ഒട്ടും വൃത്തിയും ശുചിത്വവും പാലിക്കുന്നില്ല, ദിയ കൃഷ്ണയ്‌ക്കെതിരെ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ

ദിയയും ഭര്‍ത്താവ് അശ്വിനും ചേര്‍ന്ന് സോഷ്യല്‍മീഡിയ വഴി പ്രമോഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി, പുതിയ സാരികളുടെ ഫോട്ടോഷൂട്ട് വീഡിയോ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. വീഡിയോയില്‍, വില്‍പ്പനയ്ക്കുള്ള സാരികള്‍ വീടിന്റെ മുകളിലത്തെ ബാല്‍ക്കണി ഏരിയയിലെ തറയില്‍ നിരത്തിയിട്ടാണ് ദിയ ഫോട്ടോ എടുക്കുന്നത്. ഇത് കസ്റ്റമേഴ്സിന് നല്‍കാനുള്ള സാരികള്‍ തറയിലിട്ട് ഫോട്ടോ എടുത്തത് വൃത്തിഹീനമാണെന്നും ഹൈജീന്‍ കുറവാണെന്നും പറഞ്ഞ് നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചത്. കാര്‍പെറ്റ് വിരിക്കാതെ തറയിലിട്ട സാരികള്‍ കസ്റ്റമേഴ്സിന് നല്‍കുമ്പോള്‍ ശുചിത്വം നഷ്ടപ്പെടുന്നു എന്ന് കമന്റുകള്‍ വന്നു.

ജോയൽ മാത്യൂസ്

Recent Posts

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

2 hours ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

23 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

24 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago