Categories: latest news

അവന്‍ എല്ലാം എന്നോട് പറയുമെന്ന് വിശ്വസിക്കുന്നില്ല; മകനെക്കുറിച്ച് നവ്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ മകനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഇന്നത്തെ കാലത്തെ, മക്കള്‍ തന്നോട് ഒന്നും മറച്ചു വയ്ക്കാറില്ല എന്ന് അന്ധമായി വിശ്വസിക്കുന്ന അമ്മമാരില്‍ നിന്ന് വ്യത്യസ്തയാണ് നവ്യ നായര്‍. ‘ഒരു അമ്മയുടെ അടുത്ത് പറയണം എന്ന് അവന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ അല്ലാതെ, ഒരു കാര്യവും അവന്‍ പറയില്ല എന്റെ അടുത്ത്. അതിന് അപ്പുറത്തേക്ക് അവന്‍ എന്നോട് പറയുന്നുണ്ട്, അവന്‍ എന്റെ അടുത്ത് എല്ലാ കാര്യവും ഷെയര്‍ ചെയ്യും എന്ന് ഞാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അത് എന്റെ മണ്ടത്തരമാണ്,’ കൗമാരത്തിലേക്ക് കാലൂന്നിയ മകന്‍ സായ് കൃഷ്ണയെ കുറിച്ച് നവ്യ ഒരു ചിരിയോടെ വെളിപ്പെടുത്തി.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago