ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള വിവാഹവും ശേഷമുള്ള വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു.
തെലുങ്ക് നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും കഴിഞ്ഞ ഡിസംബറില്‍ ആണ് വിവാഹിതരായത്. നാഗ ചൈതന്യയുടെ മുത്തശ്ശനും നടനുമായ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച കുടുംബ സ്ഥാപനമായ അന്നപൂര്‍ണ സ്റ്റുഡിയോസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
വര്‍ഷങ്ങളോളം രഹസ്യമായി പ്രണയിച്ചതിന് ശേഷമായിരുന്നു നാഗചൈതന്യ- ശോഭിത വിവാഹം. ശോഭിതയുമായുള്ള തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലാണ് കണ്ടുമുട്ടിയത്. എന്റെ പങ്കാളിയെ അവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ഞാന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല. എനിക്ക് അവളുടെ വര്‍ക്കുകളെക്കുറിച്ച് അറിയാമായിരുന്നു. ഒരു ദിവസം, എന്റെ ക്ലൗഡ് കിച്ചണായ ‘ഷോയു’വിനെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടപ്പോള്‍, അവള്‍ ഒരു ഇമോജി കമന്റ് ചെയ്തു. ഞാന്‍ അവളുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങി, അതിനുശേഷം ഞങ്ങള്‍ കണ്ടുമുട്ടി.’
ഷോയിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍, ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം പറയാന്‍ ജഗപതി ബാബു ആവശ്യപ്പെട്ടപ്പോള്‍ ‘ശോഭിത, എന്റെ ഭാര്യ!’ എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…