Categories: latest news

തനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് ഒരിക്കല്‍ പോലും എംജിയോട് പറഞ്ഞിട്ടില്ല: ലേഖ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിക്കൊപ്പം എല്ലാ വേദികളിലും യാത്രകളിലും ഭാര്യയും ഒപ്പമുണ്ടാകാറുണ്ട്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ലേഖ. ഫോട്ടോകളും വീഡിയോകളും എല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. കൂടാതെ സ്വന്തമായി ഒരു യൂട്യബ് ചാനലും ലേഖയ്ക്കുണ്ട്. അതിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.

തനിക്ക് വേണ്ടി കാത്തിരിക്കണമെന്ന് ഒരിക്കല്‍ പോലും എംജി ശ്രീകുമാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുകയാണിപ്പോള്‍ ലേഖ. അദ്ദേഹം മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കട്ടേയെന്ന് കരുതി താന്‍ മാസങ്ങളോളം മാറി നിന്നിട്ടുണ്ടെന്നും ലേഖ പറയുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നിമിത്തങ്ങളായിരിക്കുമെന്ന് തോന്നുന്നു. അദ്ദേഹത്തിനായി എഴുതിവെച്ച ആളായിരിക്കാം ഞാന്‍. കാരണം ആ പതിനാല് വര്‍ഷവും അദ്ദേഹം വെയ്റ്റ് ചെയ്തു. അതിനിടയില്‍ ഒരിക്കല്‍ പോലും വെയ്റ്റ് ചെയ്യണമെന്ന് ശ്രീക്കുട്ടനോട് ഞാന്‍ പറഞ്ഞിട്ടില്ല. ആ സമയത്ത് ഒരുപാട് മാരേജ് പ്രപ്പോസല്‍സ് അദ്ദേഹത്തിന് വന്നു. ശ്രീക്കുട്ടന്‍ കല്യാണം കഴിക്കട്ടേയെന്ന് കരുതി മൂന്ന് മാസം ഞാന്‍ യുഎസ്സിലും പോയി നിന്നു. അപ്പോഴും അദ്ദേഹം പറഞ്ഞൊരു വാക്കുണ്ട്… ഏത് പെണ്ണിന്റെ മുഖം കാണുമ്പോഴും നിന്റെ മുഖമാണ് ഓര്‍മ വരുന്നതെന്ന് എന്നുമാണ് ലേഖ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

12 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

12 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

17 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

18 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

18 hours ago