Urvashi
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍ തന്റെ എട്ടാം വയസില്‍ അഭിനയരംഗത്തെത്തിയ ഉര്‍വ്വശി 1978ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചു. സഹോദരി കല്‍പ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു.
1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 19851995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
ഈയടുത്ത് മുന്‍ഭാര്യയായ നടി ഉര്‍വശിയെക്കുറിച്ച് നടന്‍ മനോജ് കെ ജയന്‍ വൈകാരികമായി സംസാരിച്ചത് വാര്‍ത്തയായിരുന്നു. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയുടെ ആദ്യ സിനിമയുടെ പ്രസ്മീറ്റീല്‍ സംസാരിക്കുകയായിരുന്നു നടന്‍. ഉര്‍വശിയുടെ അനു?ഗ്രഹം വാങ്ങാന്‍ മകളോട് പറഞ്ഞെന്നും ഉര്‍വശി മികച്ച നടിയാണെന്നും വൈകാരികമായി മനോജ് കെ ജയന്‍ പറഞ്ഞു. പുതിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ഉര്‍വശി പ്രതികരിക്കുന്നുണ്ട്. ചില വിഷമങ്ങളും നിരാശയും പറയാതെ പറഞ്ഞ് കൊണ്ടാണ് ഉര്‍വശിയുടെ പ്രതികരണം. അത് കണ്ടിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത്…., എല്ലാക്കാലത്തും അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് നഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അവള്‍ ജനിക്കുന്നതിന് മുമ്പും ഞാന്‍ ഈ കഴിവൊക്കെ കൊണ്ട് ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു. പക്ഷെ അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍…, വാക്കുകള്‍ മുഴുമിപ്പിക്കാതെ ഉര്‍വശി പറഞ്ഞതിങ്ങനെ.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…