ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഈ വര്‍ഷം ഓണത്തിന് കല്യാണി പ്രധാന വേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നിവയാണ് ആ ചിത്രങ്ങള്‍. ലോകയുടെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ലോകയിലെ ഭൂരിഭാഗം ആക്ഷന്‍ രംഗങ്ങളും താന്‍ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്തതെന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.
അണിയറപ്രവര്‍ത്തകര്‍ തന്നെ സ്റ്റണ്ട് സീന്‍സ് ചെയ്യാന്‍ ഒരുപാട് സഹായിച്ചെന്നും ഒരു ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാം താന്‍ സ്വയം ചെയ്തത് ആണെന്നും നടി പറഞ്ഞു. അതിന്റെയെല്ലാം ബിഹൈന്‍ഡ് ദ് സീന്‍സ് തന്റെ കയ്യിലുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം ഓരോന്നായി പുറത്തുവിടുമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…