Categories: latest news

സാരികള്‍ക്ക് വലിയ വില; അഹാനയ്ക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.

അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

ഇപ്പോള്‍ താരത്തിന്റെ പുതിയ സംരംഭമായ ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പനയ്‌ക്കെതിരെ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണ് ആരാധകര്‍. സിയയുടെ വെബ്‌സൈറ്റില്‍ കയറി നോക്കുമ്പോള്‍ സാരികള്‍ക്ക് വലിയ വിലയാണെന്നാണ് വിമര്‍ശനം. പതിനായിരത്തിന് മുകളിലാണ് പല സാരികളുടെയും വില. വിലയിടുമ്പോള്‍ സാധാരണക്കാരെ കൂടി പരി?ഗണിക്കേണ്ടതായിരുന്നെന്ന് വിമര്‍ശനം വരുന്നുണ്ട്. ‘ഞങ്ങള്‍ മിഡില്‍ ക്ലാസ് ആളുകള്‍ വ്യൂസും ലെക്ക്‌സും തന്ന് നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നിട്ടും ഒടുവില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രൊഡക്ടുകള്‍ അകലെ നിന്ന് കാണാനേ പറ്റുന്നുള്ളൂ. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന തരത്തിലുള്ള പ്രൊഡക്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ പിന്തുണച്ചേനെ’ ‘സാരി എല്ലാം പണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന റേറ് ആണ്. 13k , 14k. സാധാരണക്കാര്‍ ഇവരുടെ വീഡിയോസ് കണ്ട് സഹായിക്കും’, ‘നമ്മള്‍ സാരി വാങ്ങണമെന്നില്ല, അവര്‍ക്ക് വ്യൂസ് കിട്ടിയാലും മതി എന്നൊക്കെയാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

8 minutes ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

10 minutes ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 minutes ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

17 minutes ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago