Categories: latest news

ആ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ഇഷ തല്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ബോളിവുഡിലാണ് ഇഷ ഇപ്പോള്‍ സജീവം. മിര്‍സാപൂര്‍ അടക്കമുള്ള സീരീസുകളില്‍ തന്റെ പ്രകടനത്തിലൂടെ കയ്യടി നേടാന്‍ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളികള്‍ ഇത്രയധികം സ്‌നേഹിക്കുമ്പോഴും മലയാള സിനിമയില്‍ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇഷ തല്‍വാര്‍.

മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇഷ ഹിന്ദി വെബ് സീരിസുകളിലും സിനിമകളിലും സജീവമാണ്. ഇപ്പോഴിതാ, യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷ. ഒരു ഓഡിഷനിടെ ഷാനൂ വിചിത്രമായ ആവശ്യം ഉന്നയിച്ചു. എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇഷ കൂട്ടിച്ചേര്‍ത്തു. ‘ഇന്‍സ്റ്റ?ഗ്രാമില്‍ ഒരു പോസ്റ്റിന് താഴെ കമന്റായാണ് നടി ഈ സംഭവം വെളിപ്പെടുത്തിയത്. ആളുകള്‍ തിങ്ങിനിറഞ്ഞ ഒരു റെസ്റ്റോറന്റിന്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാന്‍ ഷാനൂ ആവശ്യപ്പെട്ടു. ഈ ആവശ്യം കേട്ട് താന്‍ ഞെട്ടിപ്പോയി. ഒരു വേഷത്തിനു വേണ്ടി റെസ്റ്റോറന്റില്‍ വെച്ച് കരയാന്‍ താന്‍ തയ്യാറായില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് യാതൊരുവിധ മടിയും ഉണ്ടാകരുതെന്നായിരുന്നു അന്ന് ഷാനൂ പറഞ്ഞത്. മുന്നില്‍ അവരും അവരുടെ സുഹൃത്തുക്കളും ഇരിക്കുമ്പോഴും കരയാന്‍ സാധിക്കണം.
ഈ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു. എന്തിനാണ് ഒരു യുവതിയോട് ഈ കാസ്റ്റിങ് ഡയറക്ടര്‍ ഇങ്ങനെ പെരുമാറിയത് എന്ന് മനസിലാകുന്നില്ല. അഭിനേതാവിന് ഓഡിഷന്‍ ചെയ്യാന്‍ നല്ലൊരു കാസ്റ്റിങ് സ്‌പേസ് നല്‍കുന്നതാണ് ന്യായം. അതല്ല, ഒരു യഥാര്‍ഥ ലൊക്കേഷനില്‍ വെച്ചാണ് അത് ചെയ്യേണ്ടതെങ്കില്‍ ആ സ്ഥലം വാടകയ്ക്കെടുക്കണം’.- ഇഷ കൂട്ടിച്ചേര്‍ത്തു. തട്ടത്തിന്‍ മറയത്തിനു ശേഷം ബാല്യകാല സഖി, ഐ ലൗ മീ, രണം, തീര്‍പ്പ് എന്നീ മലയാള ചിത്രങ്ങളില്‍ ഇഷ വേഷമിട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

10 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

15 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

16 hours ago