ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.
ദിയയുടെ ഡെലിവറി വ്‌ളോഗ് എട്ടു മില്യനിലേറെ ആളുകളാണ് കണ്ടത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അച്ഛന്‍ കൃഷ്ണകുമാര്‍. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. പ്രസവിക്കാന്‍ പോകുമ്പോള്‍ പല പെണ്‍കുട്ടികള്‍ക്കും ഒരു ഭയം ഉള്ളിലുണ്ടാകും. അവര്‍ ഒറ്റയ്ക്കാണ് അകത്തുകയറുന്നത്. നല്ല പ്രൈവറ്റ് ആശുപത്രിയില്‍ പോകാനുള്ള സാമ്പത്തിക സൗകര്യമുള്ളവര്‍ കുറവാണ്. പലര്‍ക്കും കിട്ടാത്ത ഒരു സൗകര്യം ദിയ പ്രസവിച്ച ആശുപത്രിയില്‍ ഉണ്ടായിരുന്നു. അമ്മ, സഹോദരങ്ങള്‍, ഭര്‍ത്താവ് ആരെ വേണമെങ്കിലും അകത്ത് നിര്‍ത്താം. ”ഞങ്ങള്‍ക്ക് ഈ ഭാഗ്യം കിട്ടിയില്ല. ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു” എന്നൊക്കെയാണ് പല സ്ത്രീകളും വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത് എന്നും കൃഷ്ണ കുമാര്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
നിരവധി വ്യത്യസ്തമായ വേഷങ്ങള് കൊണ്ട് മലയാളികളുടെ മനസ്സില്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്മ്മ.…