Baiju
സിനിമയിലെ രസികന്‍ കഥാപാത്രങ്ങളെ പോലെ അഭിമുഖങ്ങളിലും അല്‍പ്പം കോമഡി ട്രാക്ക് പിടിക്കുന്ന ആളാണ് നടന്‍ ബൈജു. പഴയ സംഭവങ്ങളെല്ലാം ബൈജു വിവരിക്കുന്നത് കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്കു ഇഷ്ടമാണ്. അത്തരത്തിലൊരു രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് താരം ഇപ്പോള്‍. സിനിമ സെറ്റില്‍ താന്‍ കാലാട്ടി ഇരിക്കുന്നത് കണ്ട മോഹന്‍ലാല്‍ കാലാട്ടല്ലെ എന്നും അങ്ങനെ ചെയ്താല്‍ കടം കയറുമെന്ന് തന്നോടു പറഞ്ഞതായി ബൈജു വെളിപ്പെടുത്തു.
‘ ഞാന്‍ അന്ന് വെറുതെ കാലാട്ടി കൊണ്ട് ഇരിക്കുകയായിരുന്നു. ഉടനെ ലാലേട്ടന്‍ കാല്‍മുട്ടില്‍ പിടിച്ചു വെച്ചു. ‘കാലാട്ടല്ലേ’യെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ കാല്‍ ആട്ടിയാല്‍ എന്താണ് കുഴപ്പമെന്ന് ഞാന്‍ തിരികെ ചോദിച്ചു. ‘എടാ കാലാട്ടിയാല്‍ കടം വരും’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അതുകേട്ടതും ഞാന്‍ കാല്‍ ആട്ടുന്നത് നിര്‍ത്തി. എനിക്ക് ഇപ്പോള്‍ തന്നെ കുറേ കടമുണ്ടെന്നും ഞാന്‍ പറഞ്ഞു,’
‘ പക്ഷെ കുറച്ച് കഴിഞ്ഞിട്ട്, ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഫോണില്‍ നോക്കി കൊണ്ട് കാലാട്ടി ഇരിക്കുകയാണ്. ഞാന്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചു. ‘ഓഹ്, ശരിയാണ്. കടം വരുമല്ലേ’യെന്ന് ലാലേട്ടന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു.’ ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു.
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…
ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…
ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…