Categories: latest news

18 ന്റെ സൗന്ദര്യം; മലൈകയുടെ ഫിറ്റ്‌നസ് രഹസ്യം അറിയാം

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.

പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്. എന്നാല്‍ ഈയടുത്ത് ഇരുവരും വേര്‍പിരിഞ്ഞിരുന്നു

ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല മലൈക അറോറ. തന്റെ യോഗയും വ്യായാമവും ഡയറ്റുമൊക്കെ ദിനചര്യയുടെ ഭാഗമായി മുറുകെ പിടിക്കുകയാണ് മലൈക. ഫിറ്റ്‌നസ്സ് കാര്യങ്ങളില്‍ മലൈക പുലര്‍ത്തുന്ന ഈ കണിശത, താരത്തിന്റെ ലുക്കിലും പ്രതിഫലിച്ചു കാണാം. അനുദിനം ചെറുപ്പമായി കൊണ്ടിരിക്കുകയാണ് മലൈക. അടുത്തിടെ ഒരു ടിവി ഷോയില്‍ അതിഥിയായെത്തിയപ്പോള്‍ തന്റെ ഫിറ്റ്‌നസ് ദിനചര്യയെക്കുറിച്ച് മലൈക തുറന്നു സംസാരിച്ചിരുന്നു. ”ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണെന്നു കരുതുന്ന ഒരു വ്യക്തിയാണ് ഞാന്‍. വാട്ടര്‍ തെറാപ്പിയാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. എല്ലാ ദിവസവും ഞാന്‍ ചെയ്യുന്ന ഒന്നാണിത്. ധ്യാനം, യോഗ, ശരിയായ ഭക്ഷണം എന്നിവയും എന്റെ ഫിറ്റ്‌നസ് ദിനചര്യയില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങാണ് ഞാന്‍ പിന്തുടരുന്നത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago