Categories: latest news

എന്റെ ദേഹത്ത് തൊടുന്നതിനു പകരം ശില്‍പ്പത്തില്‍ തൊടുന്നത് കാണിക്കും; ലൗ സീനിനെ കുറിച്ച് ഉര്‍വശി

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. തനിക്കു റൊമാന്‍സ് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഉര്‍വശി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത വെങ്കലത്തില്‍ നടന്‍ മുരളിക്കൊപ്പമുള്ള ലൗ സീന്‍ ചെയ്തത് എങ്ങനെയാണെന്ന് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മുരളിക്കൊപ്പമുള്ള ഫസ്റ്റ് നൈറ്റ് സീനായിരുന്നു അത്. രണ്ട് പേര്‍ക്കും ലൗ സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അങ്ങനെ ഒരു ശില്‍പ്പം വെച്ചിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ഉര്‍വശി പറയുന്നു.

Urvashi

‘മുരളി ചേട്ടനും ഞാനും കൂടെയുള്ള ‘വെങ്കലത്തിലെ’ ഒരു സീനുണ്ട്. ‘വെങ്കലത്തില്‍’ ഭയങ്കര മൊരടനായിട്ടുള്ള ഒരാളായിട്ടാണ് മുരളി ചേട്ടന്‍. അപ്പോള്‍ ഒരു ഫസ്റ്റ് നൈറ്റ് സീക്വന്‍സാണ് എടുക്കുന്നത്. ഞാന്‍ കൊച്ചേട്ടനെന്നാണ് (മുരളി) വിളിക്കുന്നത്. അപ്പോള്‍ കൊച്ചേട്ടന് എന്റെ കൂടെ ലൗവ് സീന്‍ അഭിനയിക്കാന്‍ വലിയ പാടാണ്. ഞാനും ലവ് സീന്‍ അഭിനയിക്കാന്‍ നല്ല മോശമാണ്. അത് ഭരതന് അങ്കിളിനും അറിയാം. ഒരുപാട് ആലോചിച്ചിട്ട്, പിന്നെ എന്റെ ഒരു ശില്‍പ്പം വെച്ചിട്ടാണ് അത് ചെയ്തത്. എന്റെ ദേഹത്ത് തൊടുന്നതൊക്കെ ശില്‍പ്പത്തിനെ തൊടുന്നതായിട്ടാണ് കാണിച്ചത്,’ മുരളി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

1 minute ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

4 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

25 minutes ago

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

3 hours ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

4 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

19 hours ago