തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.
ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. നടിമാര്‍ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്നും പലപ്പോഴും ശരീരത്തില്‍ അടക്കം സ്പര്‍ശിക്കുന്നത് അനുവാദം ചോദിക്കാതെയും പ്രൈവസി മാനിക്കാതെയുമാണെന്നും നടി പറയുന്നു. നടിമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒരു സാധാരണ സ്ത്രീയോട് പെരുമാറുന്ന രീതിയില്‍ ആരും നടിമാരോട് പെരുമാറില്ല. നമ്മള് അഭിനേതാക്കളായതുകൊണ്ട് എല്ലാവരും കരുതുന്നത് അവര്‍ക്ക് നമ്മളെ എളുപ്പത്തില്‍ തൊടാന്‍ കഴിയുമെന്നാണ്. ഒരു ഷോയ്ക്ക് പോയാല്‍ ആരാധകര്‍ നമ്മളോട് ഷേക്ക് ഹാന്റ്സ് അടക്കം ആവശ്യപ്പെടും. എന്നാല്‍ ഒരു സാധാരണ സ്ത്രീയോട് ആരും ഈ ചോദ്യം ചോദിക്കില്ല. ഒരു നടിയെ എളുപ്പത്തില്‍ തൊടാന്‍ കഴിയുമെന്ന് പലരും കരുതുന്നു. എനിക്ക് പൊതുവെ തൊടാന്‍ ഇഷ്ടമല്ല. ആരെങ്കിലും എന്നോട് ഷേക്ക് ഹാന്റ്സ് ആവശ്യപ്പെട്ടാല്‍ ഞാന്‍ നിരസിക്കും എന്നും നിത്യ മേനോന് പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…