Categories: Gossips

കുറച്ചുകൂടി ഹീറോയിസം വേണം; മോഹന്‍ലാലിന്റെ ‘തുടരും’ റീമേക്ക് ചെയ്യാന്‍ ചിരഞ്ജീവിക്ക് താല്‍പര്യം

തിയറ്ററുകളില്‍ വലിയ വിജയമായ മോഹന്‍ലാല്‍ ചിത്രം ‘തുടരും’ റീമേക്ക് ചെയ്യാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് താല്‍പര്യം. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മാണ കമ്പനിയുമായി ചിരഞ്ജീവി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് തുടരും നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്ന ഷണ്‍മുഖം (ബെന്‍സ്) എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിരഞ്ജീവി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തുടരും ക്ലൈമാക്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തി റീമേക്ക് ചെയ്യാനാണ് ചിരഞ്ജീവി ആഗ്രഹിക്കുന്നത്.

Mohanlal and Shobana – Thudarum Movie

മോഹന്‍ലാലിന്റെ ലൂസിഫര്‍ റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകവേഷം അവതരിപ്പിച്ചത് ചിരഞ്ജീവിയാണ്. 2022 ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദര്‍ ബോക്‌സ്ഓഫീസില്‍ വിജയമായെങ്കിലും മോഹന്‍ലാല്‍ കഥാപാത്രത്തെ ചിരഞ്ജീവി മോശമാക്കിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago