Chiranjeevi
തിയറ്ററുകളില്‍ വലിയ വിജയമായ മോഹന്‍ലാല്‍ ചിത്രം ‘തുടരും’ റീമേക്ക് ചെയ്യാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരഞ്ജീവിക്ക് താല്‍പര്യം. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മാണ കമ്പനിയുമായി ചിരഞ്ജീവി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് തുടരും നിര്‍മിച്ചിരിക്കുന്നത്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്ന ഷണ്‍മുഖം (ബെന്‍സ്) എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചിരഞ്ജീവി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തുടരും ക്ലൈമാക്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തി റീമേക്ക് ചെയ്യാനാണ് ചിരഞ്ജീവി ആഗ്രഹിക്കുന്നത്.
മോഹന്‍ലാലിന്റെ ലൂസിഫര്‍ റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകവേഷം അവതരിപ്പിച്ചത് ചിരഞ്ജീവിയാണ്. 2022 ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദര്‍ ബോക്‌സ്ഓഫീസില്‍ വിജയമായെങ്കിലും മോഹന്‍ലാല്‍ കഥാപാത്രത്തെ ചിരഞ്ജീവി മോശമാക്കിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…