Categories: latest news

ഞാന്‍ കരഞ്ഞഭിനയിച്ച സിനിമയാണ് അത്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ ഉട്യോപ്യയിലെ രാജാവ് എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. സിനിമ അത്ര എന്‍ജോയ് ചെയ്തില്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. എനിക്കതിന്റെ കോസ്റ്റ്യൂം ഒട്ടും ഓക്കെയായിരുന്നില്ല. ഞാന്‍ വന്ന സമയമാണ്. സിനിമയുടെ കഥ കേള്‍ക്കാന്‍ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്. അന്ന് ഞാന്‍ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്.
കാരണം അത്രയൊന്നും ധൈര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോള്‍ അത് ചെയ്‌തേക്കും. കാരണം ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെര്‍ഫോമന്‍സാണെന്ന് ഇപ്പോള്‍ എനിക്കറിയാം. സെര്‍വന്റ് ആണ് സാരിയായിരിക്കുമെന്ന് അന്ന് എന്നോട് പറഞ്ഞു. ഞാന്‍ അഭിനയിക്കാന്‍ ചെന്നു. ഞാനും സേതുലക്ഷ്മിയമ്മയുമുണ്ട്. ഞങ്ങള്‍ വളരെ ഹാപ്പിയായിരിക്കുന്നു. മമ്മൂക്ക തമാശ പറയുന്നു, ഞങ്ങളൊക്കെ കുടു കുടാ ചിരിക്കുന്നു.
അങ്ങനെ എന്‍ജോയ് ചെയ്തിരിക്കുമ്പോള്‍ കോസ്റ്റ്യൂം മാറാം ചേച്ചി എന്ന് പറഞ്ഞെന്നെ വിളിച്ചു. നോക്കുമ്പോള്‍ ഒരു ബ്ലൗസും മുണ്ടുമെടുത്ത് വെച്ചിരിക്കുന്നു. ബ്ലൗസിന് ഇറങ്ങി വൈഡ് നെക്കാണ്. ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാനിടില്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാലറിയാം. വലിച്ച് കയറ്റിയാണ് ആ ബ്ലൗസുള്ളത്. കുനിയാന്‍ പേടിച്ചു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സീനാണ്. അത് കൊണ്ട് തന്നെ എനിക്കാ സിനിമയുടെ ഭാ?ഗങ്ങളൊന്നും വ്യക്തമായി ഓര്‍മയില്ല. ഞാന്‍ ആ സിനിമ കാണാന്‍ പോയിട്ടുമില്ല എന്നും മഞ്ജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്

കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ…

11 minutes ago

വിവാഹത്തിന് സ്വര്‍ണ വേണ്ട; മീനാക്ഷി

അവതാരകയും നടിയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലും…

13 minutes ago

കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല; രേണു സുധി

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍…

2 hours ago

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

20 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

2 days ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

2 days ago