ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം സിനിമാ ജീവിതത്തില്‍ വലിയ ആരാധകരെയാണ് എസ്തറിന് നല്‍കിയത്. ദൃശ്യം 2 വിലും എസ്തര്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം കൈകാര്യം ചെയ്തു.
കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, ഷാജി എന്‍ കരുണ്‍ ചിത്രമായ ഓള്, സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്നിവയിലും എസ്തര്‍ അനില്‍ അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലാലേട്ടനൊപ്പം ഒരുനാള്‍ വരും സിനിമ ചെയ്തത്. അപ്പോള്‍ മുതലായിരുന്നു പോപ്പുലാരിറ്റിയുടെ തുടക്കവും. അന്ന് എന്റെ കൂടെ പഠിച്ചവര്‍ പറയാറുണ്ടായിരുന്നു ഞാന്‍ വളരെ അഹങ്കാരിയായിരുന്നുവെന്ന്. എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടാവുമെന്ന് തോന്നുന്നു. പക്ഷെ പിന്നീട് ആ ചിന്ത എന്നില്‍ നിന്നും പോയി. ഒരു സിനിമ വരും. പിന്നീട് ഒരുപാട് സിനിമകള്‍ പരാജയപ്പെടും. ആളുകള്‍ ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും എന്നൊക്കെ പിന്നീട് മനസിലായി. സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാന്‍ ഇപ്പോള്‍ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകള്‍ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകള്‍ നമുക്ക് തരുന്ന ടാഗാണല്ലോ എന്നും എസ്തര്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…