Apsara
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ കാണുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ചേച്ചിയുടെ മകനൊപ്പം പുറത്ത് പോയാല്‍ പോലും കുറ്റപ്പെടുത്തലുകളാണ് കേള്‍ക്കേണ്ടി വരുന്നതെന്ന് അപ്‌സര പറയുന്നു. ഞാന്‍ എവിടെ പോയാലും ചേച്ചിയുടെ മോന്‍ എന്റെ ഒപ്പം ഉണ്ടാകാറുണ്ട്. എനിക്കൊപ്പമാണ് അവന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത്. അവനുമായി പുറത്ത് പോകുമ്പോള്‍ ചില ആളുകള്‍ കമന്റിടുന്നത് എന്റെ കുട്ടിയാണ് അവന്‍ എന്നാണ്. അതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ ക്യാപ്ഷനുകളും കമന്റുകളും അങ്ങനെയല്ല. ചെറിയ കുട്ടിയല്ലേ.. അവന്റെ എന്തെങ്കിലും എക്‌സ്പ്രഷനൊക്കെ എടുത്തിട്ട്, പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാതെ അപ്‌സര തിരിഞ്ഞ് നടക്കുന്നു എന്നൊക്കെ പോസ്റ്റ് ചെയ്യും. ആദ്യമൊക്കെ ഇത്തരം നെഗറ്റീവ് കമന്റുകള്‍ എന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊന്നും ഏല്‍ക്കാറില്ല”, സൈന സൗത്ത് പ്ലസിനു നല്‍കിയ അഭിമുഖത്തില്‍ അപ്‌സര പറഞ്ഞു. സ്‌ട്രോങ്ങാണെന്ന് തോന്നുമെങ്കിലും പെട്ടന്ന് ഡൗണാകുന്നയാള്‍ കൂടിയാണ് താനെന്നും അപ്‌സര പറയുന്നു.
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…