ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനര്‍ജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.
ഇപ്പോള്‍ ഗര്‍ഭകാലത്തെക്കുറിച്ചാണ് ദീപിക പറയുന്നത്. ഗര്‍ഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടിലൂടെ കടന്നുപോയെന്ന് ദീപിക പറയുന്നു. അവസാനത്തെ മൂന്നുമാസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും പ്രസവശേഷം പഴയ ശരീരത്തിലേക്ക് തിരിച്ചുപോകുക എന്നുള്ളത് പരിഗണനയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തുറന്നുപറയുകയാണ് താരം.ഗര്‍ഭകാലത്തെ എട്ട്, ഒന്‍പത് മാസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടിലൂടെ കടന്നുപോയിട്ടുണ്ട്. വേദനിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ചില ശരീരഭാഗങ്ങള്‍ പെട്ടെന്ന് നിങ്ങള്‍ കണ്ടെത്തും. റിബ് പെയ്ന്‍, ഓ ദൈവമേ സഹിക്കാനാവുന്നതായിരുന്നില്ല.’. വേദനയുണ്ടായിരുന്നെങ്കിലും യോഗ പരിശീലനം മുടക്കിയിരുന്നില്ലെന്നും ദീപിക പറയുന്നു. കുഞ്ഞുണ്ടായ ശേഷമുള്ള ജീവിതത്തെ കുറിച്ചും അവര്‍ സംസാരിച്ചു. പ്രസവശേഷം നീന്തല്‍ ആരംഭിച്ചു. തുടര്‍ന്ന് ചെറിയ ശാരീരിക വ്യായാമങ്ങളും. പതിയെ കാര്‍ഡിയോ, ഭാര നിയന്ത്രണം എന്നിവയിലേക്കും കടന്നു. വീണ്ടും കരുത്തും സ്റ്റാമിനയും അനുഭവപ്പെട്ടുതുടങ്ങിയെന്നും അവര്‍ പറയുന്നു. എന്നാല്‍ പഴയതുപോലെയാകുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ബേബി വര്‍ക്കൗട്ടുകളെ താരം പിന്തുണയ്ക്കുന്നുമില്ല.
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. സൂപ്പര്‍താരങ്ങളായ…
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി…