മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.
സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.
ഇപ്പോള്‍ മീരജാസ്മിനെക്കുറിച്ച് സിനിമാ നിരൂപകന്‍ പെല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ജീവിതത്തില്‍ ചിലരൊക്കെ അടിച്ചേല്‍പ്പിച്ച ദുരന്തങ്ങള്‍, വിശ്വസിച്ചവര്‍ ചതിച്ച അനുഭവങ്ങള്‍, സ്നേഹത്തിന് വേണ്ടി കൊതിച്ച് നടന്ന മീര ജാസ്മിനെ പലരും ചതിച്ചു. ആ ചതി കുഴിയില്‍പ്പെട്ട് രക്ഷപ്പെടാന്‍ പറ്റാത്ത അവസ്ഥയില്‍ മീര തിരികെ വന്നു. അതുകൊണ്ടാണ് എവിടെയോ എത്തേണ്ട വലിയൊരു നടി ഇല്ലാതായി പോയത്. അത് ആരുടെ കുറ്റമാണെന്ന് ചോദിച്ചാല്‍ അവസാനം ചെന്ന് നില്‍ക്കുന്നത് മീരയില്‍ തന്നെയാണെന്നും പല്ലിശ്ശേരി പറയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍…
ടിക്ക്ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ…
ലോകമെമ്പാടുള്ള സിനിമാ പ്രേമികളുടെ മനസില് ഇടം നേടിയ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതു മന്ത്ര.…