ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. പരസ്യ ചിത്രങ്ങളിലൂടെയാണ് ധന്യ സിനിമാലോകത്തേക്ക് കടന്നുവരുന്നത്.2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ നിന്നുമുള്ള നെഗറ്റീവ് കമന്റുകളെക്കുറിച്ച് പറയുകയാണ് താരം. നമ്മളെ കുറിച്ച് സോഷ്യല്‍ മീഡിയ എന്തെങ്കിലും മോശമായി പറയുകയാണെങ്കില്‍ ഒന്നുകില്‍ പ്രതികരിക്കാം, അല്ലെങ്കില്‍ മിണ്ടാതെയിരിക്കാം. മിണ്ടാതിരുന്നാല്‍ അതൊക്കെ ശരിയാണെന്ന് ആളുകള്‍ കരുതും. ഇനി പ്രതികരിച്ചാല്‍ ന്യായീകരിക്കുകയാണെന്നും പറയും. അങ്ങനെ ഇത് രണ്ടിന്റെയും ഇടയിലുള്ള ട്രോമയിലൂടെയാവും നമ്മള്‍ കടന്ന് പോവുക. പിന്നെ ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റുമൊക്കെ സംഭവിച്ചത് ഇതല്ല, സത്യമിതാണ് എന്നൊക്കെ വിശദീകരണമായി പറയാം. പിന്നെ ചാടി കയറി വിശദീകരണം കൊടുക്കുന്ന സ്വഭാവം എനിക്കില്ല. എടുത്ത് ചാടി പ്രതികരിച്ചാല്‍ ഗുണത്തേക്കാളും ദോഷമാവും. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയാണ് എന്നാണ് ധന്യ പറയുന്നത്.
സാഗര് ഏലിയാസ് ജാക്കിക്കു ശേഷം മോഹന്ലാലും അമല്…
ബോളിവുഡിലെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ഷാരൂഖ് ഖാന്.…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…