സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് താരം നേരത്തെ തന്നെ ആരാധകരോട് പറഞ്ഞിരുന്നു.
ഇപ്പോള്‍ പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെക്കുന്നത്. ഒരു പച്ചമാങ്ങ കിട്ടിയപ്പോള്‍ അത് ജ്യൂസ് അടിച്ച് കുടിക്കാമെന്ന് തോന്നിയെന്നും അതിന് വേണ്ടി ഇറങ്ങിയതാണെന്നും പറഞ്ഞാണ് ദിയ സംസാരിച്ച് തുടങ്ങിയത്. ഭര്‍ത്താവ് അശ്വിനൊപ്പമായിരുന്നു ദിയയുടെ കുക്കിംഗ്. ഭര്‍ത്താവിനെ കൊണ്ട് മാങ്ങ കഷ്ണങ്ങള്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായി പണിയെടുക്കാന്‍ അറിയാത്തതിനാല്‍ കഷ്ടപ്പെട്ടു. ഇടയ്ക്ക് ദിയ തന്നെ മാങ്ങ മുറിക്കുന്നതും കാണാം. എന്തായാലും അതുകൊണ്ട് കിടിലനൊരു ജ്യൂസ് ഉണ്ടാക്കുകയും കുടിക്കുകയും ചെയ്തു. മാങ്ങയ്ക്ക് ഭയങ്കര പുളി ഉള്ളത് കൊണ്ട് അശ്വിന് ഇതിഷ്ടപ്പെടുമോ എന്നറിയില്ല. എന്നിരുന്നാലും ഹോട്ടലില്‍ നിന്നൊക്കെ കുടിച്ചത് പോലെ രുചിയില്‍ കിട്ടിയെന്നും ദിയ പറഞ്ഞു. മാത്രമല്ല ഇടയ്ക്കിടെ ഭര്‍ത്താവിന് നന്ദി പറയുകയും ചെയ്തിരുന്നു. തനിക്ക് ജ്യൂസ് വേണമെന്ന് പറഞ്ഞ പാടെ ചെയ്തോണ്ടിരുന്ന ജോലി അവസാനിപ്പിച്ച് അശ്വിന്‍ എഴുന്നേറ്റ് വരികയും ഓരോ കാര്യങ്ങള്‍ ചെയ്ത് സഹായിക്കുകയും ചെയ്തു. അതിന് വലിയ നന്ദിയുണ്ടെന്നാണ് താരപുത്രി പറയുന്നത്.
മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ച…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം…
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.ഇന്‍സ്റ്റഗ്രാമിലാണ്…