പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.
മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു
കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് വിന്‍സി ഉന്നയിച്ചത്. എന്നാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് വിന്‍സി അലോഷ്യസിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ മൊഴി എടുക്കാന്‍ എക്‌സൈസ് അനുമതി തേടിയിരുന്നു. എന്നാല്‍ സഹകരിക്കാന്‍ താല്പര്യമില്ലെന്നാണ് വിന്‍സിയുടെ പിതാവ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
വിന്‍സി അലോഷ്യസ് സംഘടനകള്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയും പോലീസിന് ഇതുവരെ കൈമാറിയിട്ടില്ല. പരാതി കൈമാറരുത് എന്ന് വിന്‍സി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എന്നാണ് സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ണ് സിനിമ സംഘടനകള്‍ വ്യക്തമാക്കുന്നത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…