Categories: Gossips

വീണ്ടും ഓഫ് ബീറ്റ് ചിത്രം; മമ്മൂട്ടി ഇത്തവണ ഒന്നിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം

വീണ്ടുമൊരു ഓഫ് ബീറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മമ്മൂട്ടി. ആട്ടം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആനന്ദ് ഏകര്‍ഷിയുമായാണ് മമ്മൂട്ടി ഒന്നിക്കുന്നത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനു ശേഷമായിരിക്കും മമ്മൂട്ടി-ആനന്ദ് ഏകര്‍ഷി ചിത്രം ആരംഭിക്കുക. ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യത്തിലോ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ആട്ടം പോലെ ഒരു ഓഫ് ബീറ്റ് ചിത്രം തന്നെയായിരിക്കും ആനന്ദ് ഏകര്‍ഷി മമ്മൂട്ടിയെ വെച്ച് ഒരുക്കുന്നതെന്നും സൂചനയുണ്ട്.

Aattam Movie

ആട്ടം കണ്ടശേഷം സിനിമയുടെ സംവിധായകനും അഭിനേതാക്കള്‍ക്കും മമ്മൂട്ടി കൊച്ചിയിലെ വീട്ടില്‍ സ്വീകരണം നല്‍കിയിരുന്നു. ആട്ടം സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയെ മമ്മൂട്ടി അഭിനന്ദിച്ചു. ഇതിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിസുന്ദരായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ബോള്‍ഡ് ലുക്കുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

12 hours ago

അതിസുന്ദരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്റ്റൈലിഷ് പോസുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്

കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ…

16 hours ago