Categories: latest news

സിനിമയില്‍ ഒരു രൂപപോലും പ്രതിഫലം വാങ്ങിച്ചിട്ടില്ല: സന്തോഷ് വര്‍ക്കി

മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.

സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.

ഇപ്പോള്‍ തന്റെ പുതിയ സിനിമയെക്കുറിച്ചാണ് സന്തോഷ് പറയുന്നത്. ബാഡ് ബോയ്‌സിനു ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീന്‍ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിന്‍വാങ്ങിയിരുന്നു. ഞാന്‍ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയതാണ്.

പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാര്‍ഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയേറ്ററില്‍ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു എന്നും സന്തോഷ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

18 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

1 day ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

1 day ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

1 day ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

1 day ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

2 days ago