Categories: Gossips

ഇതൊക്കെ എംപുരാന് വേണ്ടിയുള്ള പബ്ലിസിറ്റിയോ? ചോദ്യവുമായി സോഷ്യല്‍ മീഡിയ

ആന്റണി പെരുമ്പാവൂര്‍ vs സുരേഷ് കുമാര്‍ പോര് എംപുരാന്‍ സിനിമയുടെ പ്രൊമോഷനു വേണ്ടിയാണോയെന്ന് സംശയിച്ച് സോഷ്യല്‍ മീഡിയ. ആന്റണി പെരുമ്പാവൂര്‍ ഇതിനും വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടും കാര്യമായി പ്രതികരിക്കാത്ത ആളാണെന്നും പെട്ടന്നു സുരേഷ് കുമാറിനെതിരെ നടത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ സംശയമുണ്ടെന്നുമാണ് പല സിനിമാ പ്രേമികളും വിലയിരുത്തുന്നത്.

ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് എഴുതിയ കുറിപ്പ് ആരാണ് എഴുതി തന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ‘സത്യം പറ ഇത് രാജുവേട്ടന്‍ മുരളി ഗോപിയെ കൊണ്ട് എഴുതിച്ച് ആന്റണിക്ക് കൊടുത്തതല്ലേ’, ഇത്ര വ്യക്തമായി ആന്റിണി ചേട്ടനോ , ലാലേട്ടനോ ചിന്തിക്കാന്‍ സാധ്യത ഇല്ല. അവര്‍ക്കതിനുള്ള ബുദ്ധി ഇല്ല’, ‘ഇത് പ്രിത്വി ഇഗ്ലീഷില്‍ എഴുതി കൊടുത്ത് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ആണോ എന്നൊരു സംശയം ഇല്ലാതില്ല’, മുരളി ഗോപിയുടെ ഭാഷാ സൗന്ദര്യമുണ്ട് എഴുത്തിന് . ഞാനിത് വായിച്ചത് അദ്ദേഹത്തിന്റെ ശബ്ദവും, ശൈലിയും ചേര്‍ത്താണ്’, ഇങ്ങനെ പോകുന്നു കമന്റുകള്‍.

Mohanlal – Empuraan

റിലീസിന്റെ അന്ന് വരെ എമ്പുരാനെ കുറിച്ച് സംസാരിക്കാനുള്ള ടീമിന്റെ പ്രൊമോഷന്‍ തന്ത്രമാണോ ഇതെന്ന് ചോദിക്കുന്നവരും ഉണ്ട്. സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും ആന്റണി വിമര്‍ശനം കേള്‍ക്കുന്നത് ഇതാദ്യമല്ല. മോഹന്‍ലാലിന്റെ ബിനാമിയെന്ന് വരെയുള്ള ആരോപണം പലതവണ കേട്ടിട്ടുള്ള ആളാണ് ആന്റണി. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വാദപ്രതിവാദങ്ങളും സ്ഥിരമായി ഉന്നയിച്ച് കൊണ്ടിരിക്കുന്ന സുരേഷ് കുമാറിന്റെ വാക്കുകള്‍ ആന്റണിക്ക് കൊള്ളാനുണ്ടായ കാരണമെന്തെന്നും സുരേഷ് കുമാറിന് മാത്രം അദ്ദേഹം മറുപടി നല്‍കാന്‍ കാരണമെന്ത്രനും ഒരു വിഭാഗം ചോദിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

നസ്രിയയ്ക്ക് എന്ത് പറ്റി; സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

53 minutes ago

വെറൈറ്റി ലുക്കുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

5 hours ago

സാരിയില്‍ അടിപൊളിയായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

6 hours ago

ചിരിയഴകുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനംമയക്കും സൗന്ദര്യവുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

6 hours ago

അതിസുന്ദരിയായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

6 hours ago