ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ശോഭിത ധുലിപാലയുടെ കഴുത്തില്‍ നാഗചൈതന്യ താലി ചാര്‍ത്തി. ഹൈദരാബാദിലെ നാഗചൈതന്യ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
വളരെ രഹസ്യമായിട്ടായിരുന്നു ഇവര്‍ പ്രണയബന്ധം സൂക്ഷിച്ചത്. എന്നാല്‍ 2022 ജൂണില്‍ യൂറോപ്പിലെ പമ്പില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് രണ്ടുപേരും പ്രണയത്തിലാണെന്നുള്ള സംശയം ആരാധകര്‍ ഉന്നയിച്ചത് പിന്നീട് 2023 മാര്‍ച്ചില്‍ ലണ്ടിനില്‍ നിന്നുള്ള ചിത്രത്തിലും ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.
ഇപ്പോള്‍ ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണ് നാഗചൈതന്യ. പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഭാര്യ ശോഭിതയോട് ഉപദേശം തേടാറുണ്ടെന്ന് നാ?ഗ ചൈതന്യ പറയുന്നു. സംശയങ്ങളും ആശയങ്ങളുമെല്ലാം ശോഭിതയോട് പങ്കുവെക്കാറുണ്ടെന്നും നാ?ഗ ചൈതന്യ വ്യക്തമാക്കി. എന്റെ എല്ലാ ആശയങ്ങളും അവളോട് പറയുന്നു. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ ഞാന്‍ അവളുടെയടുത്ത് പോകും. ഞാന്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ അവളത് തിരിച്ചറിയുന്നു. എന്ത് പറ്റി, എന്താണ് കാര്യമെന്ന് എന്നോട് ചോദിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
നടിയായും നര്ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…