Categories: latest news

ആദ്യം ആന്റണിയുടെ വീട്ടുകാര്‍ നല്‍കിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്, പിന്നീടത് മാറ്റി; തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ഇപ്പോള്‍ വിവാഹസാരിയെക്കുറിച്ചാണ് താരം പറയുന്നത്. അമ്മയുടെ വിവാഹ സാരിയാണ് വിവാഹദിനത്തില്‍ ഞാന്‍ ധരിച്ചത്. ഇത് നേരത്തെ തീരുമാനിച്ചതല്ല, യാദൃശ്ചികമായി അങ്ങനെ സംഭവിച്ചതാണ്. പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രേ മനോഹരമായ സാരിയില്‍ മിനുക്കു പണികള്‍ ചെയ്തു തന്നു. വളരെ മനോഹരമായിരുന്നു അനിതയുടെ വര്‍ക്ക്. ആദ്യം ആന്റണിയുടെ വീട്ടുകാര്‍ നല്‍കിയ സാരി ധരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അധികം സാരികള്‍ വേണമായിരുന്നു. അങ്ങനെ അമ്മയുടെ അലമാര പരിശോധിക്കുമ്പോഴാണ് ചുവന്ന സാരി കണ്ണില്‍പ്പെടുന്നത്. അപ്പോള്‍ തന്നെ അമ്മയുടെ അനുവാദത്തോടെ ആ സാരി എടുക്കുകയായിരുന്നുവെന്നും കീര്‍ത്തി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

16 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

16 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

20 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

21 hours ago