Mammootty
മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ‘കസബ’ 2016 ലാണ് റിലീസ് ചെയ്തത്. ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്. ബോക്‌സ്ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും സിനിമ സാമ്പത്തിക ലാഭം നേടിയിരുന്നു. ആ സമയത്ത് പാര്‍വതി തിരുവോത്ത് കസബയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ഇല്ലായിരുന്നെങ്കില്‍ തന്റെ സിനിമ 10-25 ലക്ഷം രൂപ കൂടുതല്‍ കളക്ട് ചെയ്‌തേനെ എന്ന് ജോബി ജോര്‍ജ് പറയുന്നു. പാര്‍വതിയുടെ പേരെടുത്ത് പറയാതെയാണ് ജോബി ജോര്‍ജ്ജിന്റെ കസബ പരാമര്‍ശം.
‘ അനാവശ്യമായ പഴിചാരലുകളായിരുന്നു. അതിമനോഹരമായ സിനിമയായിരുന്നു. അന്നത്തെ പഴിചാരലുകളില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ആ സിനിമ കുറച്ച് കൂടെ കളക്ട് ചെയ്‌തേനെ. 10, 25 ലക്ഷം രൂപ കൂടുതല്‍ കിട്ടിയേനെ. പക്ഷെ സാരമില്ല. മലയാള സിനിമയുള്ളിടത്തോളം രാജന്‍ സക്കറിയ എന്ന കഥാപാത്രം വന്ന് കൊണ്ടിരിക്കും. ഓര്‍ത്ത് കൊണ്ടിരിക്കും. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ലോഗോയില്‍ പോലും ഇടം പിടിച്ചു. ചരിത്രത്തിന്റെ ഭാഗമാണ് ആ കഥാപാത്രം’, ജോബി ജോര്‍ജ് പറയുന്നു.
കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം ഒരു വനിത പൊലീസിന്റെ ബെല്‍റ്റില്‍ പിടിക്കുന്ന രംഗമാണ് അന്ന് വിവാദത്തിനു കാരണമായത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ഗ്ലാമറസ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…