Categories: Gossips

ലൂസിഫര്‍ മൂന്നാം ഭാഗം ഉണ്ട്, പക്ഷേ എംപുരാന്‍ വന്‍ വിജയമാകണം?

മലയാളി സിനിമാപ്രേക്ഷകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയായ എമ്പുരാന്‍. തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് സിനിമയെ പറ്റി ഇതുവരെ പുറത്തുവന്നിരുന്ന വിവരങ്ങള്‍. എന്നാല്‍ എമ്പുരാന്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ മുരളീ ഗോപി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല എംപുരാന്‍ എന്നും മുരളി ഗോപി പറഞ്ഞു. ‘ എംപുരാന്‍ ലൂസിഫറിന്റെ തുടര്‍ച്ചയല്ല. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് എംപുരാന്‍. ട്രിളോജി (മൂന്ന് ഭാഗം) എന്ന രീതിയിലാണ് ലൂസിഫര്‍ ആദ്യമേ തീരുമാനിച്ചത്. സ്റ്റാന്‍ഡ് എലോണ്‍ ചിത്രമെന്ന നിലയിലാണ് എംപുരാന്‍ ചെയ്തിരിക്കുന്നത്. ഇനി മൂന്നാമത്തെ ഭാഗവും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുക,’ മുരളി ഗോപി പറഞ്ഞു.

Empuraan Team

കെഎല്‍എഫ് വേദിയില്‍ വെച്ച് മുരളി ഗോപി എഴുതിയ ലൂസിഫര്‍ തിരക്കഥ പുസ്തകം പ്രകാശനം ചെയ്തു. ഡിസി ബുക്ക്‌സ് ആണ് ലൂസിഫര്‍ തിരക്കഥ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം എംപുരാന്‍ വലിയ വിജയമായാലേ മൂന്നാം ഭാഗത്തെ കുറിച്ച് ആലോചിക്കാവൂ എന്ന നിലപാടിലാണ് സംവിധായകന്‍ പൃഥ്വിരാജ്.

അനില മൂര്‍ത്തി

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

13 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

15 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

15 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

16 hours ago