സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. ഈയടുത്തായിരുന്നു ദിയയുടെ വിവാഹം. സുഹൃത്ത് കൂടിയായി അശ്വിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഈയടുത്താണ് താന്‍ ഗര്‍ഭിണിയാണ് എന്ന് താരം തുറന്നു പറഞ്ഞത്.
ഇപ്പോഴിതാ ഭര്‍ത്താവ് അശ്വിന്‍ ടാറ്റൂ ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയ. ടാറ്റൂ ചെയ്തതിന്റെ സന്തോഷം അശ്വിന്‍ വീഡിയോയിലൂടെ പങ്കുവെച്ചു. ടാറ്റൂ തനിക്കും വളരെ ഇഷ്ടമാണെന്ന് ദിയ പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഞാന്‍ ടാറ്റൂ ശ്രദ്ധിച്ചിട്ടുള്ളത് വിരാട് കോലിയുടെ കയ്യിലാണ്. താനാണ് അശ്വിന് ടാറ്റൂവിന്റെ ഡിസൈന്‍ കൊടുത്തതെന്നും ദിയ പറയുന്നുണ്ട്. എന്നാല്‍ ഇത് കണ്ട് അശ്വിനെക്കൊണ്ട് ദിയ നിര്‍ബന്ധിച്ച് ടാറ്റൂ അടിപ്പിച്ചതാണെന്നാണ് പലരും പറയുന്നത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…