തുടര്‍ച്ചയായി ചാനല്‍ ചര്‍ച്ചകളില്‍ ഹണി റോസിനെ പരിഹസിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയപ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഹണി റോസിന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തത്. ഇതാണ് ഹണിയെ പ്രകോപിപ്പിച്ചത്. എന്ത് ധരിക്കണമെന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആയിരിക്കെ രാഹുല്‍ ഈശ്വര്‍ നടത്തിയ പല പരാമര്‍ശങ്ങളും നിലവാരം കുറഞ്ഞതായിരുന്നു. കൂടാതെ തന്റെ ടുട്യൂബ് ചാനലിലൂടെയും രാഹുല്‍ ഹണി റോസിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തി. ഇതാണ് ഹണി റോസ് രാഹുലിനെ വിമര്‍ശിക്കാനും പരിഹാസിക്കാനും കാരണം.
ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെ
ശ്രീ രാഹുല്‍ ഈശ്വര്‍
താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ട് തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിനു സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും…
ടിക്കറ്റ് വില്‍പ്പനിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന് ചിത്രം…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട…