Categories: Gossips

ആ വലിയ പടം ബിലാല്‍ ആണോ? മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി ബ്രേക്ക് എടുക്കും

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരാണ് ഈ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി ബ്രേക്ക് എടുക്കും. കുടുംബത്തോടൊപ്പം ഈ കാലയളവില്‍ അവധിക്കാലം ആഘോഷിക്കുമെന്നാണ് വിവരം. ബ്രേക്കിനു ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യുക വലിയൊരു പ്രൊജക്ടില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ് ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുക. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കുമോ ഇതെന്ന കാര്യത്തില്‍ മാത്രമാണ് ഇനി വ്യക്തത ലഭിക്കാനുള്ളത്.

Mammootty

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് ആണ് ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രം. ജനുവരി 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക മാര്‍ച്ചില്‍ റിലീസ് ചെയ്യും. ജിതിന്‍ കെ ജോസ് സിനിമയും മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

23 hours ago

അതിമനോഹരിയായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

23 hours ago

യാത്രാ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

23 hours ago

സ്‌റ്റൈലിഷ് ലുക്കുമായി മമിത ബൈജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത ബൈജു.…

23 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

23 hours ago

രണ്ട് കാതിലും കമ്മല്‍, അടിമുടി ഫ്രീക്ക് ലുക്ക്; ‘ചത്താ പച്ച’യിലെ മമ്മൂട്ടി

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…

3 days ago