Categories: Gossips

പ്രിയ രാമനും രഞ്ജിത്തും ഡിവോഴ്‌സ്ഡ് അല്ലേ? സിനിമയെ വെല്ലുന്ന താരദമ്പതികളുടെ ജീവിതകഥ ഇങ്ങനെ

ബിഗ് ബോസ് തമിഴ് ഷോയിലെ മത്സരാര്‍ഥിയായിരുന്ന നടന്‍ രഞ്ജിത്ത് 75 ദിവസങ്ങള്‍ക്കു ശേഷം ഷോയില്‍ നിന്ന് ഇറങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ഭാര്യയും നടിയുമായ പ്രിയ രാമനും രഞ്ജിത്തിനെ സ്വീകരിക്കാന്‍ സദസ്സില്‍ ഉണ്ടായിരുന്നു. ഇരുവരുടെയും നോട്ടവും സ്‌നേഹ നിമിഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇരുവരും വിവാഹമോചിതര്‍ ആയിരുന്നില്ലേ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഒരിക്കല്‍ വിവാഹമോചിതരായവര്‍ പിന്നീട് ജീവിതത്തില്‍ വീണ്ടും ഒന്നിക്കുകയായിരുന്നു.

1999 ലാണ് പ്രിയയും രഞ്ജിത്തും വിവാഹിതരായത്. എന്നാല്‍ 2014 ല്‍ ഇരുവരും പിരിഞ്ഞു. കെ.ആര്‍ വിജയയുടെ സഹോദരിയും നടിയുമായ കെ ആര്‍ സാവിത്രിയുടെ മകള്‍ രാഗസുധയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടര്‍ന്നാണ് രഞ്ജിത്തുമായി പ്രിയ പിരിഞ്ഞത്. അതിനുശേഷം രഞ്ജിത്ത് രാഗസുധയെ വിവാഹം കഴിച്ചു. പക്ഷെ, ആ ബന്ധം ഒരു വര്‍ഷം മാത്രമേ നില നിന്നുള്ളു. പ്രിയ അപ്പോഴും കുട്ടികള്‍ക്ക് വേണ്ടി ജീവിച്ചു.

ഇതിനിടയില്‍ രോഗബാധിതനായ രഞ്ജിത്തിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ വീണ്ടും അവരുടെ ജീവിതത്തിലേക്ക് കൂട്ടി. കോവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. ഭര്‍ത്താവുമായി പിരിഞ്ഞ് നിന്ന സമയത്ത് പ്രിയ രാമന്‍ വേറെ കല്യാണം കഴിച്ചിരുന്നില്ല. ഇപ്പോള്‍ ഇരുവരും വളരെ സന്തോഷത്തോടെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

അനില മൂര്‍ത്തി

Recent Posts

കറുപ്പിൽ വേറിട്ട ലുക്ക്; ഗായത്രി സുരേഷിന്റെ പുതിയ വീഡിയോ

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലുള്ള പുതിയ ലുക്കുമായി നടി…

25 minutes ago

Behind the scenes of ‘Thudakkam:സെറ്റിൽ അച്ഛൻ മോഹൻലാൽ

വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’…

32 minutes ago

‘കടാവർ’ റിലീസ് ചെയ്ത് നാല് വർഷം; 10 വർഷത്തെ കാത്തിരിപ്പിനെക്കുറിച്ച് അഭിലാഷ് പിള്ള

അമല പോൾ നായികയായെത്തിയ ‘കടാവർ’ റിലീസ് ചെയ്തിട്ട്…

42 minutes ago

ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല; മോഹന്‍ലാല്‍

ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന്…

7 hours ago

സ്‌നേഹമുള്ള വീടാണ് ഇഷ്ടം; സൂര്യ

കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം…

7 hours ago