Categories: Videos

‘ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, വേറൊരാള്‍ ചെയ്താല്‍ രണ്ടാമത്തേത്’; ബറോസിനെ കുറിച്ച് ലാലേട്ടന്‍, ചിരിച്ച് ആരാധകര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫാന്റസി ത്രില്ലര്‍ ഴോണറില്‍ എത്തിയ ചിത്രത്തിനു തണുപ്പന്‍ പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബറോസിനെ കുറിച്ച് ലാല്‍ പറഞ്ഞ രസകരമായ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ എന്തിനു ഇങ്ങനെയൊരു സിനിമ ചെയ്‌തെന്ന് ചോദിച്ചാല്‍ ഇത് ഒരിക്കല്‍ മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. ആസ് എന്‍ ആക്ടര്‍, അല്ലെങ്കില്‍ ആസ് എ ഡിറക്ടര്‍ ഒരു പ്രാവശ്യം മാത്രം ചെയ്യാന്‍ സാധിക്കുന്നത്. വേറൊരാള്‍ ചെയ്താല്‍ രണ്ടാമത്തെ പ്രാവശ്യമാകും,’ എന്നാണ് ലാല്‍ മാധ്യമങ്ങളോടു പറയുന്നത്.

ത്രീഡിയില്‍ എത്തിയിരിക്കുന്ന ബറോസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഡിസംബര്‍ 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

കുട്ടി ഡ്രസ്സില്‍ ഗ്ലാമറസായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

1 day ago

അതിസുന്ദരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

1 day ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് പോസുമായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ബ്ലാക്കില്‍ അടിപൊളിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago