Categories: latest news

മാര്‍ക്കോ എത്താന്‍ മൂന്നു മാള്‍ മാത്രം; ഉണ്ണി മുകുന്ദന്റെ വയലന്‍സ് കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ എത്താന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി. ഡിസംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

5 ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. വയലന്‍സ് ചിത്രം എന്നാണ് ഉണ്ണി മുകുന്ദന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ മാര്‍ക്കോയ്ക്കായി കാത്തിരിക്കുന്നത്

ഉണ്ണി മുകുന്ദന്‍ ഒരിടവേളക്കുശേഷംആക്ഷന്‍ ഹീറോ ആയി എത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഏറെ ശ്രദ്ധയാകര്‍ഷിക്ക പ്പെട്ടിരിക്കുന്നു.

ഹനീഫ് അഥേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയലന്‍സിന്റെയും ആക്ഷന്‍ സീനുകളുടെയും പേരില്‍ ഇതിനോടകം തന്നെ മാര്‍ക്കോ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സിനിമയിലെ വയലന്‍സിനെക്കുറിച്ച് ജഗദീഷും എഡിറ്റര്‍ ഷമീര്‍ മുഹമ്മദും പറഞ്ഞ വാക്കുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെ ജി എഫ് ചാപ്റ്റര്‍ 1 ,2 ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ആണ് സിനിമക്കായി സംഗീതം നല്‍കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

5 hours ago

മനോഹരിയായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളിയായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

5 hours ago

ഗ്ലാമറസ് പോസുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കൂടെ ഞാനുണ്ട് എന്ന് പറയുന്ന പങ്കാളി എന്റെ ഭാഗ്യമാണ് എന്ന് പ്രിയമണി

ഏതൊരു ജോലിയിലും, ഇന്റസ്ട്രിയിലും പങ്കാളിയുടെ പിന്തുണ ഏതൊരാള്‍ക്കും…

8 hours ago