Categories: latest news

പ്രൈവറ്റ് ജെറ്റില്‍ വിജയിക്കൊപ്പം തൃഷ; പുതിയ വിവാദം

കീര്‍ത്തി സുരേഷിന്റെ വിവാഹത്തിനിടെ വിജയിയും തൃഷയുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ എത്തിയത് വിജയ്‌ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തെളിയിക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എയര്‍പോര്‍ട്ടില്‍ നിന്നും ഇവരുടെ വീഡിയോ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. തുടര്‍ന്ന് ഫ്‌ലൈറ്റില്‍ കയറുന്നതും അവിടെ നിന്നും കാറില്‍ പുറപ്പെടുന്നതുമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം. നീല ഷര്‍ട്ടായിരുന്നു വിജയുടെ വേഷം. തൃഷ വെള്ളനിറത്തിലുള്ള ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ കീ സുരേഷിന്റെ വിവാഹത്തിന് ചെന്നൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഗോവയിലെ എയര്‍പോര്‍ട്ടിലേക്ക് വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങള്‍ അടങ്ങിയ ഔദ്യോഗികമായ രേഖയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒന്നാം നമ്പര്‍ യാത്രയ്ക്കാരന്‍ ജോസഫ് വിജയിയും രണ്ടാമത്തെ യാത്രിക തൃഷയുമാണ്. ഇവരെ കൂടാതെ മറ്റ് നാലുപേര്‍ കൂടി ഉണ്ടായിരുന്നു.

ഇതോടെ സംഭവം വലിയ രീതിയില്‍ വിവാദമാവുകയും തൃഷയ്ക്കും വിജയിക്കും എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമങ്ങളുമാണ് ഉണ്ടാക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

12 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago