വിശ്വസ്തനും സ്‌നേഹമുള്ളതുമായ ഒരു പങ്കാളിയെ മാത്രമല്ല, പറ്റിയാല്‍ അടുത്ത വര്‍ഷം ഗര്‍ഭം ധരിക്കാന്‍ സാധിക്കണമെന്നാണ് നടി സാമന്തയുടെ ആഗ്രഹം. 2025 -ല്‍ താന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളെ കുറിച്ച് നടി സാമന്ത പ്രഭു പുറത്തുവിട്ട ലിസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
അതില്‍ നാലാമത്തെ പോയിന്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘അതെ, സമാന്ത പ്രഭു രണ്ടാം വിവാഹത്തിന് തയ്യാറാണ്. അതിനായി വിശ്വസ്തനും സ്‌നേഹമുള്ളതുമായ ഒരു പങ്കാളിയെ പ്രതീക്ഷിക്കുന്നു’.
പണം സമ്പാദിക്കണം, മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒക്കെയാണ് മറ്റ് പ്രതീക്ഷകള്‍. വളരെ തിരക്കുള്ള ഒരു വര്‍ഷമായിരിക്കണം, കഴിവില്‍ പുരോഗതിയും അതിലൂടെ കൂടുതല്‍ പണം സമ്പാദിക്കുകയും ചെയ്യണം, തനിക്കും കുടുംബത്തിനും സാമ്പത്തിക സ്ഥിരത, വളരെ വിശ്വസ്തനും സ്‌നേഹമുള്ളതുമായ പങ്കാളി, വര്‍ഷങ്ങളായി കൈവരിച്ച വലിയ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം, പല വരുമാന സ്രോതസ്സുകള്‍, മാറി താമസിക്കാനുള്ള അവസരം, മികച്ച മാനസികവും ശാരീരികവുമായ ആരോഗ്യം, ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്. ഇല്ലെങ്കില്‍, ശ്രദ്ധിക്കുക- എന്നിങ്ങനെയാണ് മറ്റ് പോയിന്റുകള്‍.
നാഗ ചൈതന്യ – ശോഭിത ധൂലിപാല വിവാഹം കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്, നാഗ ചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സമാന്തയുടെ ജീവിതമാണ്. മാത്രമല്ല, മുന്‍ഭര്‍ത്താവിന്റെ വിവാഹത്തിന്റെ രണ്ട് ദിവസം മുതല്‍, വിവാഹം കഴിഞ്ഞതുവരെ സമാന്ത പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചയായിരുന്നു. വിവാഹം കഴിഞ്ഞപ്പോള്‍, പെണ്ണിനെ പോലെ പോരാടി ജയിക്കുക എന്നായിരുന്നു ക്യാപ്ഷന്‍. ശോഭിത – നാഗ ചൈതന്യ വിവാഹ ചിത്രങ്ങള്‍ വൈറലാവുന്ന സാഹചര്യത്തില്‍, ‘വളര്‍ത്തുനായ സാഷയുടെ അത്രയും സ്നേഹം മറ്റൊന്നുമില്ല’ എന്ന ക്യാപ്ഷനുമായി എത്തി.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ സിനിമയുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് ബിനീഷ്…