Prithviraj and Mammootty
മലയാള സിനിമയില്‍ ഒരു ട്രെന്‍ഡ് ചേഞ്ച് കൊണ്ടുവന്നത് മമ്മൂട്ടി സിനിമയാണെന്ന് നടന്‍ പൃഥ്വിരാജ്. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബിയാണ് മലയാള സിനിമയെ മാറ്റിമറിച്ചതെന്ന് പൃഥ്വി പറഞ്ഞു. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ബിഗ് ബിയില്‍ നിന്ന് കിട്ടിയതെന്നും പൃഥ്വി പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയ്ക്ക് ബിഗ് ബി എങ്ങനെയാണോ അതുപോലെ തന്നെയാണ് കന്നഡ ഇന്ഡസ്ട്രിക്ക് കെ.ജി.എഫ്. കാരണം, അതുവരെ നമ്മള്‍ പഠിച്ചുവെച്ച സകല രീതികളില്‍ നിന്നും മാറി ഒരു സിനിമാ എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു ബിഗ് ബി. നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് ഈ രണ്ട് സിനിമകളില്‍ നിന്നും കിട്ടിയത്. രണ്ട് സിനിമകളെയും മറ്റുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഇക്കാരണങ്ങളൊക്കെയാണ്’, പൃഥ്വിരാജ് പറയുന്നു.
2007 ല്‍ റിലീസ് ചെയ്ത ബിഗ് ബി അന്ന് തിയറ്ററുകളില്‍ വലിയ വിജയമായില്ലെങ്കിലും പിന്നീട് മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നായി മാറി. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അമല്‍ നീരദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പ്രൊജക്ട് ആരംഭിച്ചിട്ടില്ല.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…