നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ താടിയെടുക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ താടി ഒഴിവാക്കുന്നത്. ‘ഹൃദയപൂര്‍വ്വം’ എന്നാണ് ചിത്രത്തിന്റെ പേര്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും താടിയില്ലാതെ താരത്തെ കാണാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
2020 നു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിയുണ്ടായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലാണ് ലാലിനെ അവസാനമായി താടിയില്ലാതെ കണ്ടത്. സത്യന്‍ അന്തിക്കാട് ചിത്രത്തിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ പടത്തിലും മോഹന്‍ലാല്‍ താടിയില്ലാതെ അഭിനയിക്കുമെന്നാണ് വിവരം. മഹേഷ് നാരായണന്‍ ചിത്രത്തില്‍ ലാലിനു രണ്ട് ലുക്ക് ഉണ്ടാകും. താടിയുള്ള രംഗങ്ങള്‍ നേരത്തെ ഷൂട്ട് ചെയ്തു കഴിഞ്ഞു. ഇനിയുള്ള രംഗങ്ങളില്‍ താടിയില്ലാതെ അഭിനയിക്കുമെന്നാണ് വിവരം.
‘എന്നും എപ്പോഴും’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ‘ഹൃദയപൂര്‍വം’. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.
സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിലേക്ക് എത്തിനോക്കാന് സദാചാരവാദികള്ക്ക് വലിയ ഉത്സാഹമാണ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാര്ക്കോ സിനിമയുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…