സല്‍മാന്‍ഖാന്റെ സെറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സെറ്റില്‍ സല്‍മാന്‍ഖാന്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു സംഭവം നടന്നത്. അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞ അണിയറ പ്രവര്‍ത്തകരോട് ലോറന്‍സ് ബിഷ്‌ണോയിയെ അറിയിക്കണോ എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആളെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് ഇയാളെ വന്ന അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സല്‍മാന്‍ഖാന്റെ ആരാധകനാണെന്നും ഷൂട്ടിംഗ് കാണാനായി സെറ്റില്‍ വന്നതാണെന്നും മനസ്സിലായിട്ടുണ്ട്.. എന്നാല്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് അണിയറ പ്രവര്‍ത്തകര്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതോടെ ഇയാളുടെ ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞ ഭീഷണിപ്പെടുത്തിയതാണ് എന്നാണ് പോലീസ് പറയുന്നത്.
മുംബൈ സ്വദേശിയായ വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പശ്ചാത്തലം പോലീസ് വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല. ലോറന്‍സ് ബിഷ്‌ണോയില്‍ നിന്നും തുടര്‍ച്ചയായ വധഭീഷണി നേരിടുന്നതിനാല്‍ കനത്ത സുരക്ഷയാണ് സല്‍മാന്‍ഖാന്റെ സെറ്റില്‍ ഒരുക്കിയിരിക്കുന്നത്.
നേരത്തെ തന്നെ സല്‍മാന്‍ഖാനും കുടുംബത്തിനും നേരെ വധഭീഷണികള്‍ ഉയരുകയും അദ്ദേഹത്തിന്റെ നേരെ വെടിയുതിര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. 1998 ല്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിനെത്തുടര്‍ന്നാണ് ലോറന്‍സ് ബിഷ്‌ണോയ് താരത്തിനെതിരെ ഭീഷണി ഉയര്‍ത്തുന്നത്. ലോറന്‍സ് ബിഷ്‌ണോയ്!യും സംഘവും ഭീഷണി ഉയര്‍ത്തുന്നത് പതിവായതോടെ ഇവരുടെ പേരില്‍ പല അജ്ഞാതരും ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങളും ഉണ്ടായി. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സല്‍മാന്‍ ഖാന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നില്‍ കനത്ത പൊലീസ് കാവലും ഉണ്ട്.
അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
സാരിയില്‍ ാരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…