Categories: Gossips

മമ്മൂട്ടി മാത്രമല്ല മെയിന്‍, മോഹന്‍ലാലിനും മുഴുനീള റോള്‍; വെളിപ്പെടുത്തി മഹേഷ് നാരായണന്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും വലിയ ആവേശത്തോടെയാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റേത് മുഴുനീള കഥാപാത്രമാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. ദി ഹോളിവുഡ് റിപ്പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ഇതേ കുറിച്ച് മനസുതുറന്നത്.

‘ തുടക്കത്തില്‍ മമ്മൂട്ടി സാറിനൊപ്പം ഫഹദ് ഫാസിലിനെ കൂടി ഉള്‍പ്പെടുത്തി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്, ഞാന്‍ തന്നെയാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഫഹദിനു ചില ഡേറ്റ് പ്രശ്നങ്ങള്‍ ഉണ്ടായി. അതിനുശേഷമാണ് മോഹന്‍ലാല്‍ സാറിനെ ഞങ്ങള്‍ക്കു ലഭിച്ചത്. ഫഹദിന്റേയും കുഞ്ചാക്കോ ബോബന്റേയും കേവലം അതിഥി വേഷങ്ങള്‍ അല്ല. അവര്‍ക്ക് ഒരുപാട് പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ആണ്. ലാല്‍ സാറിന്റെ കാര്യത്തിലും അങ്ങനെയാണ്. അദ്ദേഹത്തിന്റേത് ഒരു മുഴുനീള കഥാപാത്രമാണ്,’ മഹേഷ് പറഞ്ഞു.

അതേസമയം മോഹന്‍ലാലിന്റേത് വില്ലന്‍ വേഷമാണെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഒരു കുറ്റകൃത്യത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം തേടുന്ന വില്ലന്‍ കഥാപാത്രമാണ് മോഹന്‍ലാല്‍ കഥാപാത്രമെന്ന നിലയിലാണ് ഗോസിപ്പുകള്‍.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

29 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

33 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

37 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago