ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ പേരില്‍ പൊലീസ് കേസ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ സുപ്രീംകോടതി സമീപിച്ച സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി മാല പാര്‍വതി. ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിക്ക് മുന്നില്‍, എന്റെ അനുഭവം പറയാന്‍ പോയത്, ആ കമ്മിറ്റിയെ കുറിച്ചും, ആ കമ്മിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അന്ന് മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇട്ട്, അന്വേഷണം ആരംഭിച്ചപ്പോള്‍, കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല എന്ന് എസ്‌ഐടിയെ അറിയിച്ചിരുന്നു എന്നാണ് മാല പാര്‍വതി പറയുന്നത്. എന്ത് കൊണ്ട് താല്പര്യമില്ല എന്ന് ചോദിച്ചാല്‍, ഒരു കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യാനല്ല ഞാന്‍ കമ്മിറ്റിടെ മുമ്പാകെ പോയത് എന്നതാണ് ആദ്യ ഉത്തരം. അതിന് പല കാരണങ്ങള്‍ ഉണ്ട്. കമ്മിറ്റി ഉണ്ടാക്കിയപ്പോള്‍, ഉള്ള ടേംസ് ഓഫ് റെഫറന്‍സില്‍ ഒരിടത്ത് പോലും കുറ്റക്കാരെയും, കുറ്റകൃത്യങ്ങളും കണ്ടെത്താനുള്ള ഒരു അന്വേഷണ സംഘമാണ് ഈ കമ്മിറ്റി എന്ന് പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് പരമ പ്രഥാനമായ കാര്യം.7 കാര്യങ്ങളാണ് അവരുടെ അന്വേഷണ പരിധിയില്‍ പറഞ്ഞിരുന്നത്.
ഒന്നാമത്തെ ഉദ്ദേശ്യം, ‘സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന, അനുഭവിച്ച പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളും.!’
ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞ പല കാര്യങ്ങള്‍ ഉണ്ട്. എന്റെ അനുഭവങ്ങളും, കേട്ട് കേഴ്‌വിയും.പതിയിരിക്കുന്ന അപകടങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും , പരിഹാരങ്ങളും അങ്ങനെ പലതും. ‘ആരുടെയും ‘ പേരോ വിവരമോ പുറത്ത് പോകില്ല എന്ന ആവര്‍ത്തിച്ചുള്ള ഉറപ്പിന്റെയും, വിശ്വസിപ്പിക്കലിന്റെയും അടിസ്ഥാനത്തില്‍ വിശദമായി തന്നെ, കമ്മിറ്റിയില്‍ സംസാരിച്ചിരുന്നു. അവരെ 3 പേരെയും വിശ്വസിച്ചാണ് ഇത്രയും വിശദമായി സംസാരിച്ചത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇത് നാളെ, കേസാകേണ്ട രേഖയാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ തരത്തില്‍ അല്ല ഞാന്‍ സംസാരിക്കുക. പക്ഷേ,ഇത് സിനിമാ മേഖലയിലെ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒരു പഠനമാണ്, എന്നത് കൊണ്ടാണ് ഇത്രയും വിശദമായി സംസാരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍, പോക്‌സോ കേസ് അടക്കം അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും , അതില്‍ കേസ് എടുക്കേണ്ടതുണ്ടെന്നതും ചര്‍ച്ചയായി. പോക്‌സോ പോലെ ഗുരുതരമായ കേസുകള്‍, സര്‍ക്കാരിന്റെയോ, കോടതിയുടെയോ മുന്നില്‍ എത്തിയാല്‍ അവര്‍ക്ക് കേസ് ആക്കിയേ പറ്റു. പക്ഷേ മറ്റ് വിഷയങ്ങളില്‍, സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചവര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമുള്ളവര്‍ക്ക് കേസാക്കാനും, താല്പര്യമില്ലാത്തവര്‍ക്ക് , അതില്‍ നിന്ന് ഒഴിവാകനുള്ള അനുമതിയും വേണം. എസ്‌ഐടി, സമീപിച്ചപ്പോള്‍, കേസ് ആക്കാനോ, കേസുമായി മുന്നോട്ട് പോകാനോ താല്പര്യമില്ല എന്ന് ഞാന്‍ പറഞ്ഞത് അത് കൊണ്ടാണ്. എന്റെ ഉദ്ദേശം തന്നെ മറ്റൊന്നായിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല എന്ന് വീഡിയോയിലും, എഴുതിയും കൊടുക്കുകയും ചെയ്തു. താല്പര്യമില്ലെങ്കില്‍, കേസ് എടുക്കില്ല എന്ന് മറുപടിയും ലഭിച്ചു. അതിന് ശേഷവും, കേസുമായി നേരിട്ട് ബന്ധമില്ലാത്ത, നല്ല മനുഷ്യരെ എന്റെ മൊഴിയുടെ പേരില്‍, സാക്ഷികളായിട്ടാണെങ്കിലും, വിളിച്ച് വരുത്തി, മാനസിക സംഘര്‍ഷത്തില്‍ പെടുത്തുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാകെ വിഷമത്തിലായി.കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലാത്തവരെ ഒഴിവാക്കി തരണം എന്ന് നാടിന്റെ പരമോന്നത നീതി പീഠത്തിനോട് അപേക്ഷിച്ചിട്ടുണ്ട്. കോടതിക്ക് ഉചിതമായ നടപടി എടുക്കാം. തള്ളിയാലും കൊണ്ടാലും വ്യക്തത വരും എന്ന കാര്യത്തില്‍ തീര്‍ച്ചയാണ് എന്നും മാല പാര്‍വതി പറഞ്ഞു.
പ്പാര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ട്.
ഹേമ കമ്മിറ്റിയിലെ വിവരങ്ങളുടെ പേരില്‍ എഫ്‌ഐആര്‍ പലതുണ്ട്.സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയ ഡബ്യൂസിസിയിലെ ശക്തരായ, നട്ടെല്ലുള്ള പെണ്‍ കുട്ടികള്‍ ഉണ്ട്.ക്രിമിനല്‍ നടപടി ഉണ്ടാകും എന്നവര്‍ക്ക് അറിവുണ്ടായിരുന്നിരിക്കാം. അവര്‍ കേസുമായി മുന്നോട്ട് പോകും എന്നാണ് ഞാന്‍ കരുതുന്നത്. പോകണം എന്നാണ് ആഗ്രഹവും. ആ കാര്യത്തിനെ ഒന്നും ഞാന്‍ കൊടുത്ത പരാതി തടസ്സപ്പെടുത്തില്ല. എന്റെ ഹര്‍ജ്ജി പരാതി ഉള്ളവര്‍ക്ക് മുന്നോട്ട് പോകാന്‍ തടസ്സമാവില്ല.ഉറപ്പ്.
Shilpa K, [12/1/2024 3:41 PM]
ചില സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിസ്ഥാനം എന്തായിരുന്നു എന്നന്വേഷിക്കുകയാണ് ഉചിതം. കേസ് കൊടുത്ത്, കുറ്റക്കാരെ കാട്ടി കൊടുക്കാനല്ല ഹേമ കമ്മിറ്റിക്ക് മുന്നാകെ ഞാന്‍ പോയത് എന്ന് അടിവരയിടുന്നു.അങ്ങനെ ഒരു ഉദ്ദേശമുള്ളതായി അവരും പറഞ്ഞില്ല. മറകള്‍ മാറ്റി വച്ച ഒരു തുറന്ന സംസാരം എന്ന വാക്ക് വിശ്വസിച്ചത് വിനയായി എന്ന് ഏറ്റ് പറയുന്നു! സ്ത്രീകളുടെ സുരക്ഷ പരമ പ്രധാനമായ കാര്യം തന്നെയാണ്. അത് സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്നാണ് അന്തരീക്ഷം ഒരുക്കേണ്ടത്.ഒരുമിച്ച് മുന്നോട്ട് നീങ്ങുന്നതാണ് ജനാധിപത്യപരം. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ശ്രമം എന്നും മാല പാര്‍വതി വ്യക്തമാക്കി.
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
അല്ലു അര്ജുന്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…
ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷമുള്ള തീരുമാനത്തെക്കുറിച്ചും പങ്കുവെച്ച് നടന്…
1670 കളില്‍ ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവാജി…
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്,…
ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരുടെ പട്ടികയില്‍ വിജയ് പിന്തള്ളി…