Categories: Gossips

ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍; മമ്മൂട്ടി തേടുന്ന വില്ലന്‍ മോഹന്‍ലാലോ?

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഒരു ഇന്‍വസ്റ്റിഗേഷനും അതിന്റെ ഭാഗമായുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയെ മുന്നോട്ടു പോകുന്നത്. മോഹന്‍ലാലും ഫഹദ് ഫാസിലും നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടേതാണ്. ഒരു ക്രൈമിനെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും വിവരമുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടെ കഥാപാത്രം തിരയുന്ന വില്ലന്‍ മോഹന്‍ലാലിന്റെ കഥാപാത്രമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

സിനിമയുടെ ശ്രീലങ്കയിലെ ഷെഡ്യൂള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി ഇനി വരുന്ന ദിവസങ്ങളില്‍ ചിത്രീകരണം നടക്കും. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള പ്രധാന കോംബിനേഷന്‍ രംഗങ്ങള്‍ ശ്രീലങ്കയില്‍ ചിത്രീകരിച്ചതായാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago