Categories: latest news

ടര്‍ക്കിഷ് തര്‍ക്കത്തതിന് യാതൊരു ഭീഷണിയുമില്ല; തുറന്നുപറഞ്ഞ് സണ്ണി വെയിനും ലുക്മാനും

ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള ഭീഷണിയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വ്യക്തമാക്കി ചിത്രത്തിലെ നടന്മാരായ ലുക്മാനും സണ്ണി വെയിനും. മതനിന്ദ ആരോപിച്ചത്. തങ്ങള്‍ക്കെതിരെ ഭീഷണി വന്നെന്നും അതിനാല്‍ ചിത്രം തീയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയുമാണെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തിനെതിരായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതില്‍ പ്രതികരണവുമായി ചിത്രത്തിലെ അഭിനേതാക്കളായ ഇവര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് അറിയിക്കുന്നു എന്നാണ് സണ്ണി വെയിന്‍ പറഞ്ഞത്. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. രണ്ടര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ് എന്നാണ് ലുക്മാന്‍ പറയുന്നത്.

അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട് എന്നുമാണ് ലുക്മാന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

കയ്യില്‍ ബുദ്ധന്റെ ടാറ്റൂ, അതീവ ഗ്ലാമറസായി സൗഭാഗ്യ

നൃത്തവീഡിയോകള്‍ പങ്കിടാറുളള സൗഭാഗ്യ വെങ്കിടേഷിനെ അടുത്തിടെ മോഡേണ്‍…

8 hours ago

ഗ്ലാമറസ് ലുക്കില്‍ ‘പട്ടാളം’ നടി ടെസ ജോസഫ്

ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍…

8 hours ago

ലോട്ടറി അടിച്ചു,നാലുടിക്കറ്റിനും സമ്മാനം,വീഡിയോ

ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും…

8 hours ago

തെന്നിന്ത്യന്‍ സിനിമയിലുള്ളത് പുരുഷാധിപത്യം; തമന്ന

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന.…

16 hours ago

കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി

വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന…

16 hours ago

വിജയിയുടെ നോക്കിയിരുന്ന് തൃഷ; ചിത്രങ്ങള്‍ വൈറല്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍…

16 hours ago