Categories: latest news

നാല് വിവാഹം കഴിച്ചിട്ടുണ്ടോ? ബാല പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്.

ഇപ്പോഴിതാ ബാല നാല് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന ആളുകളുടെ സംശയങ്ങള്‍ക്ക് നടന്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ എന്താ നാല് കെട്ടിയവനാണോ?. മണ്ടന്മാരല്ലേ ഇങ്ങനെയൊക്കെ സംസാരിക്കൂ. ലീഗലി കോകിലയുമായി നടന്നത് എന്റെ രണ്ടാം വിവാഹമാണ്. ഞാന്‍ പ്രണയിച്ച പെണ്ണുമായി കോകില സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി എന്ന കന്നഡകാരിയെ ഞാന്‍ വിവാഹം ചെയ്തുവെന്നാണ് പലരും പറയുന്നത്. ഞങ്ങള്‍ പ്രണയിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ ഒരുമിച്ചാണ് പഠിച്ചത്. ഞാന്‍ തന്നെയാണ് ചന്ദനയുടെ പേര് അവരോട് പറഞ്ഞത്. ഇരുപത്തൊന്നാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി അമ്പലത്തില്‍ പോയി… കല്യാണം കഴിക്കാന്‍ വേണ്ടി. പിന്നീട് അത് വീട്ടുകാരെല്ലാം വന്ന് കാന്‍സല്‍ ചെയ്തു എന്നാണ് ബാല പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago