Categories: latest news

ധനുഷ് വിഷയത്തില്‍ നയന്‍താരയെ പിന്തുടച്ചതിന്റെ കാരണം വ്യക്തമാക്കി പാര്‍വതി

നയന്‍താരയുടെ ഡോക്യുമെന്ററി റിലീസിന് മുന്നോടിയായി ധനുഷുമായുണ്ടായ പ്രശ്‌നത്തില്‍ നയന്‍താരയെ പിന്തുണയ്ക്കാനുള്ള കാരണം വ്യക്തമാക്കി നടി പാര്‍വതി. ഒരു അഭിമുഖത്തില്‍ പങ്കെടുത്ത സംസാരിക്കവെയാണ് താന്‍ നയന്‍താരയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ പാര്‍വതി തയ്യാറായത്.

നയന്‍താര ഒരു സെല്‍ഫ് മെയിഡായി ഉയര്‍ന്നുവന്ന നടിയാണെന്നും അതിനാല്‍ ഒരിക്കലും ആര്‍ക്കെതിരെയും അവര്‍ അനാവശ്യമായ വിവാദം ഉന്നയിക്കില്ല എന്നുമാണ് പാര്‍വതി പറഞ്ഞത് . അതിനാല്‍ ഒരു നിലപാട് എടുക്കാനും പിന്തുണ നല്‍കാനും എനിക്ക് അധിക സമയം വേണ്ടിവന്നില്ല. പോസ്റ്റ് കണ്ടപ്പോള്‍ തന്നെ ഷെയര്‍ ചെയ്യണമെന്ന് തോന്നി. നയന്‍താര എന്ന സെല്‍ഫ് മെയ്ഡ് വുമണ്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍, സ്വന്തമായി കരിയര്‍ കെട്ടിപ്പടുത്ത ഒരാള്‍ക്ക് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതേണ്ടി വന്നു. അവള്‍ ലക്ഷ്യമില്ലാതെ സംസാരിക്കുന്ന ആളല്ല, ഞങ്ങള്‍ക്കെല്ലാം അവളെ അറിയാം.

‘അവര്‍ തന്റെ അനുഭവങ്ങളെക്കുറിച്ച് മൂന്ന് പേജുകളിലായി എഴുതി, അതിനാലാണ് അതിനെ ഒരു തുറന്ന കത്ത് എന്ന് വിളിക്കുന്നത്. അപ്പോഴാണ് അവളെ സപ്പോര്‍ട്ട് ചെയ്യണമെന്ന് തോന്നിയത്. ഇതൊരു യഥാര്‍ത്ഥ പ്രശ്‌നമാണ്. നയന്‍താരയെ പിന്തുണയ്ക്കുന്നവരെല്ലാം അവളുടെ കത്തിലെ സത്യം വിശ്വസിക്കുന്നു. ഒരു ഘട്ടത്തില്‍, നാമെല്ലാവരും മറ്റുള്ളവരില്‍ നമ്മെത്തന്നെ കാണും. അതും ഒരു കാരണമാണ്.’

നയന്‍താരയ്ക്ക് വേണ്ടി നിലപാട് എടുക്കാനുള്ള മറ്റൊരു പ്രധാന കാരണവും പാര്‍വതി വെളിപ്പെടുത്തി. ‘പിന്തുണ ലഭിക്കാതെ പോവുന്നത് എന്താണെന്ന് എനിക്കറിയാം. ഞാന്‍ അതിലൂടെ കടന്നുപോയിട്ടുണ്ട്. ഒരു വ്യക്തിയെ എത്രത്തോളം പിന്തുണയ്ക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. അങ്ങനെ ചിന്തിക്കുമ്പോള്‍, ഞാന്‍ എപ്പോഴും അത്തരം ആളുകള്‍ക്ക് വേണ്ടി നിലകൊള്ളും, പ്രത്യേകിച്ച് അവര്‍ സ്ത്രീകളാണെങ്കില്‍ എന്നും പാര്‍വതി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

12 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

18 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

18 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

18 hours ago