Categories: Gossips

അര്‍ധനഗ്ന രംഗത്തിനായി സോഷ്യല്‍ മീഡിയയില്‍ അടി; കഷ്ടമെന്ന് ദിവ്യപ്രഭ

കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ (പ്രഭയായി നിനച്ചതെല്ലാം) തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ കാന്‍ഡ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് ഇത്. അതേസമയം സിനിമയിലെ അര്‍ധനഗ്ന രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ദിവ്യപ്രഭയുടെ അര്‍ധനഗ്ന രംഗത്തിനായി സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. ആ രംഗങ്ങള്‍ അയച്ചു തരണമെന്നു പറഞ്ഞാണ് പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളും കമന്റുകളും വരുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ദിവ്യപ്രഭ. സിനിമയും പ്രേക്ഷകരും എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇത്തരം വിഷയത്തിലേക്ക് അവര്‍ എത്താന്‍ സമയമെടുക്കുമെന്നും സിനിമ പറയുന്ന മറ്റു വിഷയങ്ങള്‍ കാണാതെ ഇതുമാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണെന്നും ദിവ്യപ്രഭ പറഞ്ഞു.

‘ ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ചപ്പാട് മനസിലാകാന്‍ കുറച്ച് സമയമെടുക്കും. ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. അതുകൊണ്ട് നിരാശയില്ല. ഇതൊരു പുതിയ കാര്യമായിട്ട് തോന്നുന്നില്ല. പ്രത്യേകിച്ച് മലയാളികളുടെ ഇടയില്‍ നിന്ന്. പൈറസിക്ക് എതിരെ ശക്തമായൊരു നിയമം ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമാണല്ലോ ഇതുള്ളത്. ഞാനിപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കും. സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ അവര്‍ എത്താന്‍ സമയമെടുക്കും. സിനിമ പറയുന്ന മറ്റ് വിഷയങ്ങള്‍ ശ്രദ്ധിക്കാതെ ഈയൊരു കാര്യം മാത്രം ചര്‍ച്ചയാകുന്നത് കഷ്ടമാണ്. എന്നാല്‍ അതേസമയം സെന്‍സിബിളായിട്ടുള്ള പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അത് സന്തോഷം,’ ദിവ്യപ്രഭ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

സാരിയില്‍ മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago

മനംമയക്കും ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

19 hours ago

സാരിയില്‍ അടിപൊളിയായി മംമ്ത മോഹന്‍ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.…

20 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 days ago