Categories: latest news

ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ് തിയേറ്ററുകളിലേക്ക്

ആഷിക് അബു ചിത്രമായ റൈഫിള്‍ ക്ലബ്ബ് ഡിസംബര്‍ മാസത്തോടെ തിയേറ്ററുകളില്‍ എത്തും. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

മായാനദിക്ക് ശേഷം ആഷിക് അബുവും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണിത്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വാണി വിശ്വനാഥ്, വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ് നിര്‍മിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ്. ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

18 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago